ബസിൽ കള്ളൻ! കെഎസ്ആർടിസി കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷ്ടിച്ചു
1 min read

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് മോഷണ പോയി. കിളിമാനൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബ്രേക്ക്ഡൗണായ ബസ് ഡിപ്പോയിലെത്തിച്ചശേഷം, പകരം ഓടാനായി നൽകിയ ബസിലേക്ക് സ്ഥലനാമം അടങ്ങിയ ബോർഡ് എടുത്തുവെക്കുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കണ്ടക്ടർ പറയുന്നു.
കിളിമാനൂരിൽനിന്ന് രാവിലെ 6.15ന് പാലുവള്ളിയിലേക്ക് പോകുന്ന ബസിലെ കണ്ടക്ടർ ആർ എസ് രാധാകൃഷ്ണന്‍റെ ബാഗാണ് മോഷണം പോയത്. ബസ് കാരേറ്റ് വെച്ച് ബ്രേക്ക് ഡൌണായി. തുടർന്ന് മെക്കാനിക്ക് എത്തി ശരിയാക്കിയ ബസ് ഡിപ്പോയിലേക്ക് കൊണ്ടുവെന്നു. ബസ് ഗാരേജിലേക്ക് മാറ്റും മുൻപ് ബോർഡുകൾ പകരം ഓടിക്കാനുള്ള ബസിൽ സ്ഥാപിക്കുകയായിരുന്നു കണ്ടക്ടർ. ഈ സമയം പണമടങ്ങിയ ബാഗും ടിക്കറ്റ് മെഷീനും സീറ്റിൽ വെച്ചിരിക്കുകയായിരുന്നു.
