July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

സംസ്ഥാനത്തെ തദ്ദേശസ്ഥാപന വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ആരംഭിക്കുന്നു

1 min read
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിക്കുന്നു. രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിലായി വോട്ടെണ്ണൽ നടക്കും.

തെരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്സൈറ്റിലെ https://www.sec.kerala.gov.in/public/te/ എന്ന ലിങ്കിൽ ലഭ്യമാകും. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കാസർകോട് മടിക്കൈ പഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി പഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു.

 

17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾപ്പെടെ ആകെ 38919 പേരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. ഉപതെരഞ്ഞെടുപ്പിൽ 65.83 % പോളിങ്ങ് രേഖപ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ ശ്രീവരാഹം, കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ കല്ലുവാതുക്കൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോർത്ത്, മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ ഈസ്റ്റ് ഹൈസ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചൽ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ കൊട്ടറ ഡിവിഷനുകളിലേക്കും 22 പഞ്ചായത്ത്‌ വാർഡുലുമാണ്‌ തെരഞ്ഞെടുപ്പ്‌.

 

പഞ്ചായത്ത്‌ വാർഡുകൾ: തിരുവനന്തപുരം –- കരുംകുളം പഞ്ചായത്തിലെ കൊച്ചുപള്ളി, പൂവച്ചലിലെ പുളിങ്കോട്, പാങ്ങോട്ടെ പുലിപ്പാറ. കൊല്ലം –- കുലശേഖരപുരം പഞ്ചായത്തിലെ കൊച്ചുമാംമൂട്, ക്ലാപ്പനയിലെ പ്രയാർ തെക്ക് ബി, ഇടമുളയ്‌ക്കലിലെ പടിഞ്ഞാറ്റിൻകര. പത്തനംതിട്ട –- അയിരൂർ പഞ്ചായത്തിലെ തടിയൂർ, പുറമറ്റത്തെ ഗാലക്സി നഗർ. ആലപ്പുഴ –- കാവാലം പഞ്ചായത്തിലെ പാലോടം, മുട്ടാറിലെ മിത്രക്കരി ഈസ്റ്റ്. കോട്ടയം –- രാമപുരം പഞ്ചായത്തിലെ ജി വി സ്കൂൾ. ഇടുക്കി –- വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട്.

എറണാകുളം –- അശമന്നൂർ പഞ്ചായത്തിലെ മേതല തെക്ക്, പൈങ്ങോട്ടൂർ പഞ്ചായത്തിലെ പനങ്കര, പായിപ്രയിലെ നിരപ്പ്. തൃശൂർ –- ചൊവ്വന്നൂർ പഞ്ചായത്തിലെ മാന്തോപ്പ്. പാലക്കാട്‌ –- മുണ്ടൂർ പഞ്ചായത്തിലെ കീഴ്പാടം. മലപ്പുറം –- കരുളായിയിലെ ചക്കിട്ടാമല, തിരുനാവായയിലെ എടക്കുളം ഈസ്റ്റ്. കോഴിക്കോട്‌ –-പുറമേരിയിലെ കുഞ്ഞല്ലൂർ. കണ്ണൂ ർ–- പന്ന്യന്നൂർ പഞ്ചായത്തിലെ താഴെ ചമ്പാട്. കാസർകോട്‌ –- കോടോം–-ബേളൂർ പഞ്ചായത്തിലെ അയറോട്ട്.