March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 29, 2026

കത്തുന്ന ചൂടിലും വോട്ടര്‍മാരോടൊപ്പം സി. രഘുനാഥ്.

SHARE

കണ്ണൂര്‍: കത്തുന്ന ചൂടിലും തളരാതെ എന്‍ഡിഎ കണ്ണൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സി. രഘുനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. വൈകുന്നേരം പെയ്ത മഴയില്‍ അന്തരീക്ഷം ഒന്ന് തണുത്തെങ്കിലും പ്രചാരണച്ചൂട് കുറഞ്ഞില്ല. രാവിലെ കാപ്പാട്ട്കാവ് പരിസരത്ത് വെച്ചാണ് പ്രചരണം ആരംഭിച്ചത്. പ്രദേശത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് കാപ്പാട് ടൗണ്‍, ഏച്ചുര്‍ ടൗണ്‍, എളയാവൂര്‍ അമ്പലം, കണ്ണൂര്‍ പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദശിച്ചു. വൈകുന്നേരം കുടുക്കി മൊട്ട, മുണ്ടേരി മൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പ്രചാരണ പരിപാടികളിലും, കുടുംബ യോഗങ്ങളിലും പങ്കെടുത്തു. കേരളത്തിന്റെ വികസനത്തിന് വേണ്ടത് ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണെന്നും കേന്ദ്രത്തോട് വൈരാഗ്യബുദ്ധി ഇല്ലാത്ത ഭരണകൂടം വേണമെന്നും അദ്ദേഹം പറഞ്ഞു.
പി.കെ. വേലായുധന്‍, യു.ടി. ജയന്തന്‍, ടി. ജ്യോതി, എ. ജയലത, പ്രഭാകരന്‍ മാങ്ങാട്, ബിനില്‍ കൃഷ്ണ, എസ്. ആസാദ്, കൃഷ്ണപ്രഭ, കെ. രതീശന്‍, ജിജു വിജയന്‍, എം. ഷഗില്‍, ഷമീര്‍ ബാബു, അക്ഷയ് കൃഷ്ണ, ജിതിന്‍ വിനോദ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു.