ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; വീട് തകർത്ത കൊമ്പനെ ഒടുവിൽ പടക്കം പൊട്ടിച്ച് തുരത്തി
1 min read

ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ ചിന്നക്കനാൽ 301 ന് സമീപത്തുള്ള ഒരു വീട് ചക്കക്കൊമ്പൻ തകർത്തു. പ്രദേശവാസിയായ ഐസക് സാമുവലിൻ്റെ വീടാണ് ഇന്നലെ രാത്രിയിൽ ചക്കക്കൊമ്പൻ തകർത്തത്. ആനയെത്തിയത് അറിഞ്ഞ് ഐസക്കും ഭാര്യയും സമീപത്തെ വീട്ടിലേക്ക് മാറി രക്ഷ തേടിയിരുന്നു. അതേസമയം കൊമ്പന്റെ ആക്രമണത്തിൽ വീടിൻറെ ഒരുവശം പൂർണ്ണമായും തകർന്നു. ഒടുവിൽ സമീപവാസികൾ ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത് . ഇന്നലെയും ചക്കകൊമ്പന്റെ ആക്രമണം ഈ പ്രദേശത്ത് ഉണ്ടായി. ആക്രമണത്തിൽ ആനയിറങ്കലിലെ റേഷൻ കടയും ചക്കിക്കൊമ്പൻ തകർത്തിരുന്നു.
