കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
1 min read

കോളേജിലെ ആഘോഷത്തിനിടെ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടപടി. മാറമ്പിള്ളി എം ഇ എസ് കോളേജിലെ ക്രിസ്തുമസ് ആഘോഷത്തിനിടെ ചൊവ്വാഴ്ച വൈകിട്ടാണ് വിദ്യാർത്ഥികൾ വാഹനങ്ങൾക്ക് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത്.
നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റാണ് നടപടി സ്വീകരിച്ചത്. മൂന്നു വാഹനങ്ങൾക്ക് ഉടൻ തന്നെ നോട്ടീസ് നൽകി. ലൈസൻസ് സസ്പെൻ്റ് ചെയ്യുന്നത് ഉൾപ്പടെ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
