July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരം: മെറ്റ എഐയ്ക്കെതിരെ പരാതി

1 min read
SHARE

മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഉപയോഗിച്ച് കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതായി വ്യാപക പരാതി. സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ അതേ രീതിയിൽ ദുരുപയോഗം ചെയ്യില്ലെന്ന കരാർ നിലനിൽക്കെ മെറ്റ ​ഗുരുതര നിയമലംഘനം നടത്തുന്നുവെന്ന വാർത്ത വാൾ സ്ട്രീറ്റ് ജേണൽ ആണ് റിപ്പോർട്ട് ചെയ്തത്.

മെറ്റയുടെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലെ എഐ ചാറ്റ്ബോട്ടുകൾ ടെക്സ്റ്റ്, സെൽഫികൾ, തത്സമയ വോയ്‌സ് സംഭാഷണങ്ങൾ എന്നിവയിലൂടെയാണ് ഇടപഴകുന്നത്. ജോൺ സീന, ക്രിസ്റ്റൻ ബെൽ, ജൂഡി ഡെഞ്ച് തുടങ്ങിയ സെലിബ്രിറ്റികളുമായി കമ്പനി കോടിക്കണക്കിന് ഡോളറിന്റെ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. ലൈംഗികചുവയോടെ അടക്കമുള്ള സന്ദർഭങ്ങളിലടക്കം അവരുടെ ശബ്ദം ഉപയോഗിക്കില്ലെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.ജോൺ സീനയുടെ ശബ്ദത്തിൽ പതിനാല് വയസുള്ള ഒരു ഉപയോക്താവിനോട് ചാറ്റ്ബോട്ട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതികളിൽ ഒന്ന് പറയുന്നത്. “എനിക്ക് നിന്നെ വേണം, പക്ഷേ നീ തയ്യാറാണെന്ന് എനിക്ക് അറിയണം” -എന്ന പ്രയോഗമാണ് ചാറ്റ്ബോട്ട് നടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്.ക്രിസ്റ്റ്യൻ ബെലിന്റെ ശബ്ദത്തിലുള്ള ചാറ്റ്ബോട്ടും ഇത്തരത്തിൽ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു

അതേസമയം വാൾ സ്ടീറ്റ് ജേണലിൻ്റെ റിപ്പോർട്ട് “കൃത്രിമം” ആണെന്നാണ് മെറ്റ പ്രതികരിച്ചത്. അവ സാധാരണ ഉപയോക്തൃ ഇടപെടലുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും കമ്പനി പറഞ്ഞു. അതേസമയം റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മെറ്റ് പ്ലാറ്റ്ഫോമിൽ ചില മാറ്റങ്ങൾ വരുത്തിയതായും വിവരമുണ്ട്.