ഇരിട്ടി സാക്ക് അക്കാദമിയിൽ കോൺവൊക്കേഷൻ സെറിമണി സംഘടിപ്പിച്ചു
1 min read

സാകിൽ നിന്നും വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സ് ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത് .സാക് അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ
മാനേജിംഗ് ഡയറക്ടർ കെ ടി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
അസോസിയേറ്റ് പ്രൊഫസറും കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് കൺവീനറുമായ പ്രമോദ് കുമാർ കെ വി ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു .
അക്കൗണ്ടിങ് ഡിപ്പാർട്ട്മെന്റ് ബാങ്കിംഗ് ഹെഡ് രാമചന്ദ്രൻ എ കെ, സ്മാർട്ട് ഫോൺ എഞ്ചിനീയറിംഗ് ഹെഡ് ബിജു കുര്യൻ, വിദ്യാർത്ഥികളായ സയന,സൗമ്യ തുടങ്ങിയവർ ആശംസ അർപ്പിക്കുകയും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ട്രെയിനർ സൽമത്ത് ടി നന്ദിയും അർപ്പിച്ചു.
ശിവേഷ് ശശി, ആന്റണി ഫാൻസിസ്, ദിൽന,നവ്യ, കാവ്യ, ലീന, ശ്രീജ, ആതിര, രഹന എന്നിവർ നേതൃത്വം നൽകി.
