January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 23, 2026

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു

SHARE

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. 30 വർഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വിട്ടത്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ. സിപിഐഎമ്മിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് സുജ മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചത്.

അടുത്തിടെ കൊല്ലം ജില്ലയിൽ സിപിഐഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഐഎം വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നത് സുജ വ്യക്തമാക്കി. ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനം. ഐഷാ പറ്റി പറഞ്ഞ കാര്യങ്ങളിൽ അതേ നിലപാടാണ് ഉള്ളതെന്നും അവർ വ്യക്തമാക്കി.

തെക്കൻ കേരളത്തിൽ ഒരു പുതിയ പ്രതിഭാസം ഉണ്ടാകുന്നു, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ആണത്. പല പാർട്ടികളിൽ നിന്നും ആളുകൾ ലീഗിലേക്ക് വരുന്നുവെന്ന് സാദിഖ് അലി ഷിഹാബ് തങ്ങൾ പറഞ്ഞു. തെക്കൻ കേരളത്തിൽ കൂടുതൽ സീറ്റുകൾ മുന്നണിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും.

ലീഗ് അല്ലാതെ ആരുമായും സഹകരിക്കും എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവയ്ക്ക് മറുപടി ഇല്ല. അത് കാര്യമാക്കുന്നില്ല. കേരളം പ്രബുദ്ധമായ ജനങ്ങൾ ഉള്ള സംസ്ഥാനം. കേരളത്തിലെ സാമൂഹിക സ്ഥിതിയെ ദോശമായി ബാധിക്കുന്ന ഒന്നും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.