July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

ച്യവനപ്രാശ് പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്, പതഞ്ജലിക്കെതിരെ കേസ് കൊടുത്ത് ഡാബർ

1 min read
SHARE

ദില്ലി: ച്യവൻപ്രാശ് ഉൽപ്പന്നങ്ങളെ അവഹേളിക്കുന്ന തരത്തിൽ പതഞ്ജലി പരസ്യം നൽകുന്നുവെന്ന് ആരോപിച്ച് ഡാബർ ദില്ലി  ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. പതഞ്ജലിയുടെ സ്ഥാപകനായ ബാബാ രാംദേവ് ഉൾപ്പെടുന്ന പരസ്യത്തിൽ പതഞ്ജലി  തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് ഡാബർ ആരോപിച്ചു. പരസ്യത്തിൽ ബാബ രാംദേവ് പറയുന്നത് “ആയുർവേദത്തിലും വേദപാരമ്പര്യങ്ങളിലും അറിവില്ലാത്തവർക്ക് ‘യഥാർത്ഥ’ ച്യവനപ്രാശ് നിർമ്മിക്കാൻ കഴിയില്ല” എന്നാണ്. ഈ പ്രസ്താവനയിലൂടെ ബാബ രാംദേവ് വ്യക്തമാക്കുന്നത്  പതഞ്ജലിയുടെ ഉൽപ്പന്നം മാത്രമാണ് ആധികാരികമെന്നും മറ്റ് ബ്രാൻഡുകൾ നിലവാരമില്ലാത്തതോ വ്യാജമോ ആയത് ആണ് എന്ന് ഡാബർ വാദിക്കുന്നു. പുരാതന ഗ്രന്ഥങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളത് പോലെ ആയുർവേദ ചേരുവകൾ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ച്യവനപ്രാശ് നിർമ്മിക്കുന്ന  മുഴുവൻ വിഭാഗത്തെയും പരസ്യം തരാം താഴ്ത്തി കാണിക്കുന്നുവെന്ന് ഡാബർ ആരോപിച്ചു. പതഞ്ജലിയുടെ ഇത്തരം അവകാശവാദങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും വിപണിയിലെ എതിരാളികളെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്ന് ഡാബർ പറഞ്ഞു. ച്യവനപ്രാശ്  വിഭാഗത്തിൽ 61.6% വിപണി വിഹിതം ഡാബറിനുണ്ട്. ച്യവൻപ്രാശിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമം പ്രത്യേക ചേരുവകൾ നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഡാബർ ചൂണ്ടികാണിക്കുന്നു. അതുകൊണ്ട്,  “ഒറിജിനൽ” ഉൽപ്പന്നം മാത്രമാണെന്ന പതഞ്ജലിയുടെ അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഡാബർ ചൂണ്ടിക്കാട്ടി. മറ്റ് ബ്രാൻഡുകൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പരസ്യം സൂചിപ്പിക്കുന്നുവെന്നും ഇത് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കെതിരെ ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച റെഗുലേറ്ററി അഡൈ്വസറികൾ ലംഘിച്ചുകൊണ്ടാണെന്നും ഡാബർ പറയുന്നു.