വൈറ്റിലയിലെ ആർമി ഫ്ലാറ്റ് പൊളിക്കൽ: നടപടികളുമായി ജില്ലാ കളക്ടര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി

1 min read
SHARE

വൈറ്റിലയിലെ ആര്‍മി ഫ്ലാറ്റിന്‍റെ ബി, സി ടവറുകള്‍ പൊളിച്ച് പുനര്‍നിര്‍മ്മിക്കാന്‍ വേണ്ട തുക സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ. ഉത്തരവ് നടപ്പാക്കുന്നതിനായുള്ള നടപടികളുമായി കളക്ടർക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു. വാടകയുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം ആകുന്നത് വരെ കളക്ടര്മാര്ക്ക് കാത്തിരിക്കേണ്ടതില്ല എന്നും കോടതി നിർദേശിച്ചു. ഒഴിപ്പിക്കൽ നടപടികളുമായി താമസക്കാർ സഹകരിക്കണമെന്നും താമസക്കാരുടെ സുരക്ഷ പ്രധാനമാണെന്നും
വാടകത്തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.ഫ്ലാറ്റുകൾ പൊളിച്ചുമാറ്റി പുനർ നിർമ്മിക്കണമെന്നുള്ള ഉത്തരവിൽ ഹൈക്കോടതി വകയിരുത്തിയത് 175 കോടി രൂപയാണ്. ഫ്ലാറ്റുകൾ നിർമ്മിച്ച ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ ഇത് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതി നടത്തിയ പഠനത്തിൽ ഈ തുക മതിയാകില്ലെന്ന് വിലയിരുത്തിയിരുന്നു.ദൗത്യത്തിനായി വേണ്ടി വരിക 211.49 കോടി രൂപയാണെന്നും വാടക ഇനത്തിൽ നൽകേണ്ട തുകയ്ക്ക് പുറമെയാണിതെന്നും വ്യക്തമാക്കി കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു