സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചതിൽ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധം
1 min read

കണ്ണൂർ : ജോലിക്കിടെ കണ്ണൂർ ജില്ലാ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ പവനനെചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദർശിക്കാൻ വന്നയാൾ ആക്രമിച്ചതിൽ ജില്ലാ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധ യോഗം നടത്തി. കുറ്റക്കാർക്കെ തിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. സ്റ്റാഫ് കൗൺസിൽ ഭാരവാഹികളായ അജയകുമാർ കരിവെള്ളൂർ , സെമിലി കെ. സി ജിതിൻ ടി, അശോകൻ പി എന്നിവർ സംസാരിച്ചു. രാജേഷ് കുമാർ കാങ്കോൽ , ഷെർളി ജോസഫ് , പ്രേമ എന്നിവർ നേതൃത്വം നൽകി
