വിഷമിക്കരുത്.. വിഷമിക്കരുത്.. ധൈര്യമായിരിക്ക്’… പഹല്‍ഗാമില്‍ വെടിയേറ്റ് വീഴുമ്പോഴും ഭാര്യയോടും മൂന്നു വയസുകാരന്‍ മകനോടും ഭരത് ഭൂഷണ്‍ പറഞ്ഞത് കണ്ണുനിറയ്ക്കും

1 min read
SHARE

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളായിരുന്നു ഭരത് ഭൂഷണ്‍. ഗുരുതരമായി പരുക്കേറ്റിട്ടും ധീരനായ ഭരത് ഭാര്യയെയും തന്റെ മൂന്നു വയസുകാരന്‍ മകനെയും ആശ്വാസ വാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിക്കാന്‍ ശ്രമിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഭരതിന്റെ ഭാര്യ സുജാത പറയുന്നത് .. വിഷമിക്കേണ്ട ധൈര്യമായിരിക്കു എന്നാണ് അവസാനമായി തന്റെ ഭര്‍ത്താവ് പറഞ്ഞതെന്നാണ്. ഒരു ടെന്റിന് സമീപം കശ്മീരി വസ്ത്രങ്ങളും നോക്കി നില്‍ക്കുകയായിരുന്നു സുജാത. ഇതിനിടയില്‍ ഒരു ടൂറിസ്റ്റിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം ഒരാള്‍ തന്റെ നേര്‍ക്ക് വന്നു ചോദിച്ചു. ഞങ്ങളുടെ കുട്ടികള്‍ കൊല്ലപ്പെടുമ്പോഴും ഞങ്ങള്‍ കഷ്ടപ്പെടുമ്പോഴും നീ എങ്ങനെയാണ് ഇത്ര സന്തോഷവതിയായിരിക്കുന്നത്? വാര്‍ത്തകളൊക്കെ വായിക്കാറില്ലേയെന്നും ചോദിച്ച അയാള്‍ മറ്റൊരാളെ വെടിവെച്ചിട്ടു. ഇതിന് പിന്നാലെ അയാള്‍ ഭരതിന് നേരെ തിരിഞ്ഞു. എന്റെ പേര് ഭരത് എന്ന് പറഞ്ഞതിന് പിന്നാലെ അയാള്‍ വെടിയുതിര്‍ത്തു. കണ്‍മുന്നില്‍ ഭര്‍ത്താവ് വെടിയേറ്റ് വീണതിന് പിന്നാലെ അദ്ദേഹത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡുകളെടുത്ത് മകനുമായി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു സുജാത.സുജാതയെ പോലെ സ്വന്തം ഭര്‍ത്താവിനെ, സഹോദരനെ, മകനെ നഷ്ടപ്പെട്ട നിരവധി പേരാണ് പഹല്‍ഗാമില്‍ നിന്നും കണ്ണീരോടെ മടങ്ങിയത്. ചൊവ്വാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനുമാണ് കൊല്ലപ്പെട്ടത്.