June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 3, 2025

പുതിയ തെരുവിൽ ഓട്ടോമറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

1 min read
SHARE

 

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ പുതിയതെരുവിൽ വെച്ച് ഓട്ടോ മറിഞ്ഞ് മരണപ്പെട്ടു.പാലകുളങ്ങര അമ്പലം-ഭ്രാന്തൻകുന്ന് കള്ളുഷാപ്പ് റോഡിലെ കൃഷ്ണ കൃപ ക്വാർട്ടേഴ്സ‌സിൽ താമസിക്കുന്ന വൈരാട് പ്രദീപൻ (56) ആണ് മരിച്ചത്.

ഇന്ന് രാവിലെ 6.40 ഓടെദേശീയ പതയിൽ പുതിയതെരു മണ്‌ഡപത്തിന് സമീ പമാണ് അപകടം.രണ്ട് ദിവസം മുമ്പ്തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തി നായി പ്രദീപനും ഭാര്യ പാർവ്വതിയും മകൻ അരുൺകുമാറും പോയിരുന്നു.കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷ വെച്ചാണ് ഇവർ പോയത്.ഇന്ന് പുലർച്ചെ തിരിച്ചെത്തി ഓട്ടോറിക്ഷയിൽ തളിപ്പറമ്പിലേക്ക് മടങ്ങുന്നതി നിടെയാണ് അപകടം.
ലോറിയിലിടിക്കാതിരിക്കാൻ ഓട്ടോറിക്ഷ വെട്ടിക്കുന്നതിനിടെ മറിയു കയായിരുന്നു.ഓട്ടോ പ്രദീപൻ്റെ ദേഹത്തേ ക്കാണ് മറിഞ്ഞത്.

ഉടൻ നാട്ടുകാർ കണ്ണൂർ ശ്രീചന്ദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യക്കും പരിക്കേറ്റി ട്ടുണ്ട്.ഏഴാംമൈൽ പെട്രോൾപമ്പ് ജീവനക്കാരനാണ് മകൻ അരുൺകുമാർ.മകൾ:അഖില.മരുമകൻ: രാംദാസ് ചെറുതാഴം.മണക്കടവ് സ്വദേശിയായ പ്രദീപൻ മുന്ന് വർഷത്തോളമായി പാലകുളങ്ങരയിലാണ് താമ സിച്ചുവരുന്നത്.
പോസ്റ്റുമോർട്ടത്തിനുശേഷം പാലകുളങ്ങരയിൽ മൃതദേഹം പൊതുദർശന ത്തിനുവെച്ച് വൈകുന്നേരം തൃച്ചംബരം പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും.