‘ലോഡ്ജ് മുറിയിൽ MDMA കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ’; ആരോപണവുമായി ലഹരിക്കേസിലെ പ്രതി റഫീന
1 min read

കണ്ണൂർ തളിപ്പറമ്പ് എക്സൈസിനെതിരെ എംഡിഎംഎ കേസിലെ പ്രതി റഫീന. ലോഡ്ജ് മുറിയിൽ എംഡിഎംഎ കൊണ്ടുവച്ചത് എക്സൈസ് ഉദ്യോഗസ്ഥർ എന്ന് റഫീന ഫേസ്ബുക്കിൽ കുറിച്ചു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ പിടിച്ചതെന്നും ആരോപണം. റഫീനയുടെ വാദം പൂർണമായും തള്ളുകയാണ് എക്സൈസ്
ഫേസ്ബുക്ക് വിഡിയോയിലാണ് എക്സൈസിനെതിരെ റഫീന ആരോപണം ഉന്നയിച്ചിരിക്കുന്നത്. തന്റെ പേരിൽ ഒരു കേസില്ലെന്നും പൊലീസുകാരും ആരും പിടിച്ചിട്ടില്ലെന്നും റഫീന പറയുന്നു. തന്റെ ചിത്രം മാധ്യമങ്ങളിൽ എത്തിയത് ഒറ്റിയതാണെന്നും റഫീന വീഡിയോയിൽ പറയുന്നു. തന്റെ പേരിൽ കേസെടുക്കാതെ വ്യാജ ആരോപണം ഉന്നയിക്കുന്നുവെന്നാണ് റഫീന പറയുന്നത്. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥർ തന്നെ ലോഡ്ജിൽ നിന്ന് പിടിച്ചതെന്ന് റഫീന ആരോപിക്കുന്നു.
