July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം; 3 തൊഴിലാളികൾ മരിച്ചു

1 min read
SHARE

തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. ശിവകാശിക്കടുത്തുള്ള എം പുതുപട്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജരത്തിനത്തിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൻഡേർഡ് ഫയർവർക്ക്സ് എന്ന സ്വകാര്യ പടക്ക നിർമ്മാണ യൂണിറ്റിലാണ് അപകടം നടന്നത്. സ്ഫോടനത്തിൽ പടക്കനിർമാണശാല പൂർണമായി കത്തിനശിച്ചു. പരുക്കേറ്റ ഏഴ് പേർ ശിവകാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ മൂന്ന് പേരും സ്ത്രീകളാണ്.തൊഴിലാളികൾ പതിവ് പടക്ക നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ, രാസവസ്തുക്കൾ കലർത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. മൂന്ന് തൊഴിലാളികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ശിവകാശിയിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണയ്ക്കാൻ ശ്രമിച്ചു. പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി, തീപിടുത്തത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഇന്ത്യയിലെ പടക്ക വ്യവസായത്തിന്റെ കേന്ദ്രമായി അറിയപ്പെടുന്ന ശിവകാശിയിൽ മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.