കോഴിക്കോട് മെഡി. കോളജിലെ പൊട്ടിത്തെറി; മൂന്ന് പേരുടെ മരണകാരണം ഹൃദയാഘാതം
1 min read

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് പേർ മരിച്ചത് ഹൃദയാഘാതത്തെ തുടർന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഗംഗാധരൻ, ഗോപാലൻ, സുരേന്ദ്രൻ ഈ മൂന്നു പേരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് പുറത്തുവന്നത്. പുക ശ്വസിച്ചാണ് ഇവർ മരിച്ചതെന്ന കണ്ടെത്തലില്ല. അഞ്ച് പേരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം പൊട്ടിത്തെറിയിൽ വിദഗ്ധ സംഘം അന്വേഷണം നടത്തും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ നേതൃത്വത്തിലാകും അഞ്ച് പേരുടെ മരണത്തിലെ അന്വേഷണം. ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അഞ്ചുപേരുടെയും മരണം മെഡിക്കൽ കോളജുകളിലെ വിദഗ്ധസംഘം അന്വേഷിക്കുന്നത്. പൊട്ടിത്തെറി നടന്ന UPS മുറിയിൽ PWD വിഭാഗം പരിശോധന നടത്തി. അപകടകാരണം ഷോർട്ട് സർക്യൂട്ട് എന്നാണ് പ്രാഥമിക റിപ്പോർട്ട് എന്നും ആരോഗ്യമന്ത്രി വീണാ ജോർജ്.സ്വകാര്യ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സംബന്ധിച്ച തീരുമാനം ഡോക്ടർമാർ അടങ്ങിയ സംഘത്തിൻ്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മന്ത്രി AK എ കെ ശശീന്ദ്രൻ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, മെഡിക്കൽ കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. അപകടവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ അറിയിച്ചിരുന്നു.
