പനിയും ഛർദിയും :4 വയസ്സുകാരൻ മരിച്ചു. സഹോദരങ്ങൾ ആശുപത്രിയിൽ
1 min read

ഇരിട്ടി: ശക്തമായ പനിയും ഛർദ്ദിയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹോദര ങ്ങളിൽ ഒരാൾ മരിച്ചു. മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽകീഴ്പ്പള്ളി കോഴിയോട്ട് മേക്കരക്കുന്നേൽ ഹൗസിൽ നജ്മത്തി ൻ്റെയും മാടത്തിയിലെ ബേക്ക് പോയിൻ്റ് ബേക്കറിയുടമ ചമതവ ളപ്പിൽ ഷെഫിറിൻ്റെയും ഇളയ മകൻ മുഹമ്മദ് സബാഹ് (4) ആണ് കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചമരണപ്പെട്ടത്.
സബാഹി ൻ്റെ സഹോദരങ്ങളായ സൻഹ ഫാത്തിമ (10), സൽമാൻ ഫാരിസ് (6) എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രി യിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമായി രുന്നു മൂന്നു പേരെയും കടുത്ത പനിയും ഛർദിയുമായി ആദ്യം കീഴ്പ്പള്ളി അത്തിക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്ന് മൂന്നു കുട്ടികളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരി ക്കെയാണ് ഇളയ കുട്ടിയായ മുഹമ്മദ് സബാഹ് മരണത്തിന് കീഴടങ്ങിയത്.ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന നിഗമനത്തിൽ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം ആന്തരികാ വയവങ്ങൾ ഫോറ ൻസിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഇതിൻ്റെ പരിശോധനാ ഫലം വന്നതിനു ശേഷമേ കൂടുതൽ വ്യക്തത വരുത്താൻ സാധിക്കുകയുള്ളൂ എന്നാണ് ഡോകടർ മാരും മറ്റ്ആരോഗ്യ വകുപ്പു ധികൃതരും പറയുന്നത്.ഇവരുടെ കോഴിയോ ടുള്ള വീട്ടിലെ കിണറിൽ നിന്ന് വെള്ളവും ശേഖരിച്ച് ആരോഗ്യ വകുപ്പ് പരിശോധന യ്ക്കായി അയച്ചിട്ടുണ്ട്.
മുഹമ്മദ് സബാഹിൻ്റെ മൃതദേഹം പോസ്റ്റു മോർട്ടം നടപടികൾക്കു ശേഷം നാട്ടിലെത്തിച്ച് കീഴ്പ്പള്ളി പുതിയങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.ആശുപത്രിയിലുള്ള കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആശുപത്രി അധി കൃതർ അറിയിച്ചു.
