July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു

1 min read
SHARE

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗം, കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ്‌ സ്പോർട്സ് സയൻസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫസ്റ്റ് എയ്ഡ്- CPR സ്കിൽസ് വർക്ക്ഷോപ്പ് ട്രെയിനിങ് സംഘടിപിച്ചു 28/06/2025 രാവിലെ 8 മണി മുതൽ 2 മണി വരെ യുള്ള ട്രെയിനിങ് ക്ലാസ്സിൽ സ്പോർട്സ് സംബന്ധമായ അപകടങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനെ പറ്റി എമർജൻസി മെഡിസിൻ വിഭാഗം തലവൻ Dr മാധവൻ കെ ടി, കണ്ണൂർ ഗവ മെഡിക്കൽ കോളേജ് കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് Dr വിമൽ രോഹൻ, സീനിയർ റെസിഡന്റ് ഡോ. മധുരഗീത, ഡോ. അരുൺ നിർമൽ, പിജി വിദ്യാർഥികളായ ഡോ.ആൽവിൻ, ഡോ.അബ്ദുൾ കലാം എന്നിവർ നേതൃത്വം നൽകി. മാനികിൻസ് ഉപയോഗിച്ചുള്ള സ്കിൽ ട്രെയിനിങ് പുനരുജ്ജീവനത്തിന് (CPR) ഉത്തേജനം നൽകുമെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു. ട്രെയിനിങ്ങിനോട് അനുബന്ധിച്ച് എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റ് സന്ദർശനം വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവം ആയിരുന്നു.
ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്മെന്റ് സന്ദർശനവും ഉണ്ടായിരുന്നു. ഫിസിക്കൽ മെഡിസിൻ ഡിപ്പാർട്മെന്റിനെ കുറിച്ചും ഡിപ്പാർട്മെന്റിലെ ഉപകരണക്കുറിച്ചും ഫിസിക്കൽ മെഡിസിൻ വിഭാഗത്തിലെ മേധാവി ഡോ. സൂരജ് രാജഗോപാൽ, പ്രൊഫസർ ഡോ. ഹേമലത അസിസ്റ്റന്റ് പ്രൊഫസർ ഡോ. സാബിർ എന്നിവർ ക്ലാസ്സ്‌ എടുത്തു. കണ്ണൂർ യൂണിവേഴ്സിറ്റി ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി പ്രൊഫസർ അനിൽ രാമചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
ഭാവിയിലും ഇത്തരം ജനോപകാരപ്രദമായ പദ്ധതികൾ ഉണ്ടാകുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ചു.