April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കണമെന്നതാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

SHARE

കെഎസ്‌ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കണമെന്നതാണ് സർക്കാറിന്റെ തീരുമാനം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.

ഈ കാര്യം പരിഗണിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു എന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകും എന്നും മന്ത്രി സഭയില്‍ പറഞ്ഞു.

‘ബാങ്കുകളുമായി ചർച്ച നടത്തുന്നുണ്ട്. കണ്‍സോഷ്യം കിട്ടുന്നതില്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അതു നിലവില്‍ മാറിയിട്ടുണ്ട്. ഇപ്പോള്‍ കെഎസ്‌ആർടിസി ബി കാറ്റഗറിയിലാണ്’ – മന്ത്രി കെ ബി ഗണേഷ് കുമാർ.