മാന്യന്മാരും ജനപിന്തുണയുള്ളവരും’ ; ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിച്ച് ഡീന്‍ കുര്യാക്കോസ് എംപി

1 min read
SHARE

ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിച്ച് ഡീന്‍ കുര്യാക്കോസ് എംപി. പ്രതികള്‍ മാന്യന്മാരും ജന പിന്തുണയുള്ളവരും ആണെന്നും കോണ്‍ഗ്രസിന് അവരെ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സെബിന്‍ അബ്രഹാം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി ആയിരുന്നുവെന്നും തന്റെ സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ആളാണെന്നും ഡീന്‍ കുര്യാക്കോസ് സമ്മതിച്ചു.

 

പ്രതി പട്ടികയില്‍ വന്ന അവരെല്ലാം കെഎസ്യുവിന്റെ ഭാരവാഹികളാണ്. അവര്‍ക്കൊക്കെ അവരുടെ സ്ഥലത്ത് നല്ല ജനപിന്തുണയുള്ള ആള്‍ക്കാരാണ്. വളരെ മാന്യമായ പൊതുപ്രവര്‍ത്തനം നടത്തുന്ന ആളുകളാണ്. നിങ്ങള്‍ ഈ പറയുന്ന കണക്ക് ഒരു കൊലപാതകികള്‍ അല്ല അവര്‍. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്. അവരെ സംബന്ധിച്ച് ബോധ്യമുണ്ട്. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇതിപ്പോള്‍ ആരെങ്കിലും സിപിഐഎമ്മിന്റെ പ്രീതി സമ്പാദിപ്പിക്കാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവാം എന്നാണ് എംപി പറഞ്ഞത്.