വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ നിയമ വിരുദ്ധമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി
1 min read

കൊച്ചി: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ലെന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നത് 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമ വിരുദ്ധം ആണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.എറണാകുളം സ്വദേശി സഞ്ജു കുമാർ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന് വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദർശിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സംസ്ഥാന ജി എസ് ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും സമിതി നിർദേശം നല്‍കി.
