July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു, കേരള,തമിഴ്നാട് ഗവര്‍ണര്‍മാര്‍ക്കെതിരെ അടിയന്തര പ്രമേയത്തിന് നോട്ടീസ്

1 min read
SHARE

ദില്ലി: കേരളത്തിലെ ഗവർണർക്കെതിരെ ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് കൊടിക്കുന്നില്‍ സുരേഷ് അനുമതി തേടി.കേരളത്തിലെയും തമിഴ്നാട്ടിലെയും ഗവർണമാരുടെ ഇടപെടല്‍ ഭരണനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നു.ഗവർണർമാരുടെ ഇടപെടല്‍ രാഷ്ട്രീയ താൽപ്പര്യങ്ങള്‍ മുൻ നിര്‍ത്തിയാണ്.വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കൊടിക്കുന്നില്‍ സുരേഷ് നോട്ടീസ് നൽകിയിരിക്കുന്നത്.നിയമസഭ പാസാക്കിയ ഏഴ്  ബില്ലുകൾ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിട്ടിരിക്കയാണ്. ലോകായുക്ത നിയമഭേദഗതിയും സര്‍വ്വകലാശാല നിയമഭേദഗതിയും അടക്കമുള്ള സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് നൽകിയത്.നിയമസഭ രണ്ടാമതും പാസാക്കിയ10 ബില്ലുകളാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എൻ. രവി രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടത്.2020 മുതൽ രാജ്ഭവന്‍റെ പരിഗണനയിൽ ഇരുന്ന ബില്ലുകൾ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതോടെ ഗവര്‍ണര്‍ മടക്കുകയായിരുന്നു . കഴിഞ്ഞ മാസം 18ന് പ്രത്യേക നിയമസഭാസമ്മേളനം ചേര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും ബില്ലുകൾപാസാക്കി ഗവര്‍ണര്‍ക്ക് അയച്ചത്.  സര്‍വ്വകലാശാലകളുമായിബന്ധപ്പെട്ടതാണ് 10 ബില്ലുകളും