പ്രഭാതസവാരിക്കിടെ കാറിടിച്ച് വീട്ടമ്മ മരിച്ചു
1 min read

കണ്ണൂർ: കല്യാശ്ശേരിയിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു. കല്യാശ്ശേരി പാറക്കടവ് പാലത്തിന് സമീപം ഇന്ന് രാവിലെ ആറോടെയാണ് അപകടം.
കല്യാശ്ശേരി പാറക്കടവിലെ പി കെ സാവിത്രി (50) ആണ് മരിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് അപകടം. ഭർത്താവ്: ചെല്ലട്ടൻ വീട്ടിൽ എം വി മധുസൂധനൻ. മകൾ: പി കെ ഗായത്രി.പാപ്പിനിശ്ശേരി വെസ്റ്റിലെ സി ബാലൻ നമ്പ്യാരുടെയും പത്മിനിയുടെയും മകളാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.
