കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ
1 min read

കേണിച്ചിറ കേളമംഗലത്ത് ഭാര്യ ലിഷയെ (35) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് മാഞ്ചിറയിൽ ജിൽസൺ (43) അറസ്റ്റിൽ. ആത്മഹത്യാശ്രമത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്ര തിയെ ഡിസ്‌ചാർജ് ചെയ്‌തതിന് പിന്നാലെയാണ് കേണിച്ചിറ പോലീസ് അറ സ്റ്റ് ചെയ്തത്. നട്ടെല്ലിന് പരിക്കേറ്റ ജിൽസനെ ആംബുലൻസിൽ വീട്ടിലെ ത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഏപ്രിൽ 14 ന് വിഷു ദിനത്തിൽ അർദ്ധരാത്രി 12 മണിക്ക് ശേഷമാണ് സംഭവം.
