ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം; തുറന്നുപറഞ്ഞ് പൃഥ്വിരാജ്
1 min read

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം ആടുജീവിത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. മാര്‍ച്ച് 28ന് ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൃഥ്വി ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായി താരം സംസാരിച്ചു. മാർച്ച് 28 നാണ് ആടുജീവിതം തിയേറ്ററുകളിൽ എത്തുന്നത്. ഇതുവരേക്കും പുറത്തുവന്ന അപ്‌ഡേഷനുകൾ പ്രകാരം മലയാള സിനിമയെ ലോക നിലവാരത്തിലേക്ക് പിടിച്ചുയർത്തുന്ന ചിത്രമായിരിക്കും ബ്ലെസിയുടെ ആടുജീവിതം. ഒരുപക്ഷെ വരാനിരിക്കുന്ന വർഷത്തെ ഓസ്‌കാർ പോലും ചിത്രം നേടാൻ സാധ്യതയുണ്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ ഉയരുന്നത്.
