January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

സിനിമയല്ല, സിലബസായി ഭ്രമയുഗം; മലയാളിക്കിത് അഭിമാനം

SHARE

ഒരു മലയാള സിനിമ വിദേശ രാജ്യത്തെ സർവകലാശാലയിൽ പഠന വിഷയമാകുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? മലയാളികളേയും മലയാള സിനിമാപ്രേമികളേയും സിനിമയുടെ അണിയറ പ്രവർത്തകരേയും സംബന്ധിച്ച് ഇത് എത്രയേറെ അഭിമാനകരമായ നിമിഷമായിരിക്കും. അത്തരത്തിലൊരു അഭിമാനത്തിൻ്റെ നെറുകയിലാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം.

ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വീഡിയോ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുകയാണ്.ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂമിൻ്റെ ദൃശ്യങ്ങളാണിവ.സൗണ്ട് ഡിസൈനിനെപ്പറ്റിയുള്ള ക്ലാസ്സിലാണ് ഭ്രമയുഗം പഠന വിഷയമായത്. ക്ലാസ്സിൽ പങ്കെടുക്കുന്ന ഒരു വിദ്യാർത്ഥി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ആണ് ചർച്ചകൾക്ക് വഴിയൊരുക്കിയത്. രാജ്യങ്ങളും ഭാഷകളും താണ്ടി ഭ്രമയുഗം സഞ്ചരിച്ചുവെന്നും ഇത് മലയാളികൾക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍, കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ അശോകന്‍ എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 2024 ഫെബ്രുവരിയിലാണ് ചിത്രം റിലീസ് ചെയ്തത്.ന്യൂസീലൻഡ് ആസ്ഥാനമായി 2011 മുതൽ പ്രവർത്തിച്ചു വരുന്ന ലോകപ്രശസ്തമായ ഒരു ഓൺലൈൻ സിനിമ റേറ്റിംഗ് പ്ലാറ്റ്ഫോം ആയ ലെറ്റർബോക്സ് ഡിയുടെ 2024ലെ മികച്ച 25 ഹൊറർ സിനിമകളിൽ ഭ്രമയുഗം ഇടം നേടിയിരുന്നു.