May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 18, 2025

തിരുവനന്തപുരത്ത് ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണക്കടത്ത് എക്‌സൈസ് പിടികൂടി

1 min read
SHARE

വാഹനപരിശോധനയ്ക്കിടെ തിരുവനന്തപുരം അമരവിള ചെക്ക്‌പോസ്റ്റില്‍ നിന്നും ഒന്നരക്കോടി രൂപയുടെ അനധികൃത സ്വര്‍ണാഭരണങ്ങള്‍ പിടികൂടി. 2.250 കിലോഗ്രാം സ്വര്‍ണാഭരണങ്ങളാണ് പിടികൂടിയത്. തിങ്കളാഴ്ച വൈകീട്ടോടെ നാഗര്‍കോവിലില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലൂടെയായിരുന്നു മതിയായ രേഖകളില്ലാതെയുള്ള സ്വര്‍ണാഭരണക്കടത്ത്. ബസിലെ യാത്രക്കാരും തൃശ്ശൂര്‍ സ്വദേശികളുമായ ജിജോ, ശരത് എന്നിവരില്‍ നിന്നാണ് ആഭരണങ്ങള്‍ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഡി. സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു വാഹനപരിശോധന. സംഭവത്തില്‍ രണ്ടുപേരെയും ആഭരണങ്ങള്‍ സഹിതം എക്‌സൈസ് പിന്നീട് ജിഎസ്ടി വകുപ്പിന് കൈമാറി. ഇവര്‍ക്ക് 9 ലക്ഷം രൂപ ജിഎസ്ടി വകുപ്പ് പിഴ ചുമത്തി. സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്.എസ്. അനീഷ്, അരുണ്‍ സേവ്യര്‍, ലാല്‍കൃഷ്ണ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കെഎസ്ആര്‍ടിസിയില്‍ പരിശോധന നടത്തിയത്.