July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ഭീകരർക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ല, പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ല’: അമിത് ഷാ

1 min read
SHARE

ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്ന പഹല്‍ഗാമിലെ ബൈസരണ്‍ വാലി സന്ദര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹെലികോപ്റ്ററിലാണ് അദ്ദേഹം ഇവിടെയെത്തിയത്. ഭീകരർക്ക് മുന്നിൽ ഇന്ത്യ മുട്ടുമടക്കില്ല. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

നേരത്തെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരെയും ഇരകളുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിച്ചു. ഹീനമായ പ്രവൃത്തി ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇവര്‍ക്ക് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കി.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, അമിത് ഷായോട് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോടും തങ്ങളുടെ സങ്കടം പറയുന്നത് കാണാം.അതേസമയം ജമ്മു കാശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി.നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽ​ഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വന്നത്.