May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 8, 2025

ഇന്ത്യക്കാര്‍ ഹാപ്പിയല്ല; വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലെ സ്ഥാനം പാകിസ്താനും ഇറാനും യുക്രൈനും താഴെ

1 min read
SHARE

ഏറ്റവുമധികം സന്തോഷിക്കുന്ന ജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ താഴെ. വര്‍ഷം തോറും പുറത്തുവരുന്ന ലോക ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഇന്ത്യയുടെ സ്ഥാനം ഏറെ താഴെയായിരിക്കുന്നത്. പട്ടികയില്‍ ഉള്‍പ്പെട്ട 143 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 118 ആണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 126 ആയിരുന്നു. യുദ്ധഭീതിയൊഴിയാത്ത യുക്രൈനിനും പാകിസ്താനും നേപ്പാളിനും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. മാത്രവുമല്ല ഇന്ത്യയിലെ വിവിധ വിഭാഗം ജനങ്ങള്‍ക്കിടയില്‍ വലിയ സന്തോഷ അസമത്വമുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.

മുന്‍വര്‍ഷങ്ങളിലെ പോലെ ഇത്തവണവും ഫിന്‍ലന്‍ഡ് തന്നെയാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യം. ഇത് തുടര്‍ച്ചയായി 8-ാം വര്‍ഷമാണ് ഫിന്‍ലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്.സന്തോഷത്തിനുള്ള ഇന്ത്യയുടെ ഈ വര്‍ഷത്തെ സ്‌കോര്‍ മുന്‍വര്‍ഷത്തേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ട്. 4.389 പോയിന്റുകളാണ് രാജ്യം നേടിയിരിക്കുന്നത്. പ്രതിശീര്‍ഷ വരുമാനം, ആരോഗ്യം, ആയുര്‍ദൈര്‍ഘ്യം, സ്വന്തം ജീവിതത്തില്‍ സ്വയം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, അവസര സമത്വം, സഹജീവികളോടുള്ള ഇടപെടല്‍, അഴിമതി, സാമൂഹ്യ സുരക്ഷ തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും താഴെ.