മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന യുവാവ് പിടിയിൽ

1 min read
SHARE

പാലക്കാട്: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒറ്റപ്പാലത്ത് യുവാവ് പൊലീസിന്റെ പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലി(39)യാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന പേരിൽ പ്രതി പണം തട്ടിയത്. ഒമ്പത് ലക്ഷത്തോളം രൂപയാണ് സെക്രട്ടേറിയറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി.