കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു

1 min read
SHARE

കളമശ്ശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരിയും മരിച്ചു. കാലടി മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ലിബിനയ്ക്ക് ദേഹത്ത് 90% പൊള്ളലേറ്റിരുന്നുസ്‌ഫോടനത്തിൽ ഇതുവരെ 3 പേരാണ് മരിച്ചത്. തൊടുപുഴ കാളിയാർ സ്വദേശിനി കുമാരി, പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശി ലയോണ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ചികിത്സയിലുള്ള 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്.