കോഴിക്കോട് 500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടിയ സംഭവം: രണ്ട്‌പേര്‍ കൂടി അറസ്റ്റില്‍
1 min readകോഴിക്കോട്: നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍ എം.എച്ച്. ഹിഷാം(36), കൂടരഞ്ഞി തോണിപ്പാറ വീട്ടില്‍ അമല്‍ സത്യന്‍(29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നരിക്കുനിയിലെ ഐക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി കൊടുത്തുവിട്ട 500 രൂപയുടെ 30 നോട്ടുകളില്‍ 14 കള്ളനോട്ടുകള്‍ കണ്ടെത്തിയത്.