May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

‘വെറും കമലയല്ല, സഖാവ് കമല, കമ്മ്യൂണിസം വേണോ സ്വാതന്ത്ര്യം വേണോയെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം’; റാലിയില്‍ ട്രംപ്.

1 min read
SHARE

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങള്‍ ചൂടുപിടിക്കവേ കമലാ ഹാരിസിനെ സഖാവ് കമല എന്ന് വിളിച്ച് ട്രംപിന്റെ പുതിയ കരുനീക്കം. കമല ഹാരിസ് ഒരു മാര്‍ക്‌സിസ്റ്റാണെന്നും അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് അത് വ്യക്തമാണെന്നും പെന്‍സില്‍വാനിയയിലെ റാലിയ്ക്കിടെ ട്രംപ് പറഞ്ഞു. കമലാ ഹാരിസ് മുന്‍പെടുത്ത ചില തീവ്ര ഇടത് നിലപാടുകളും പ്രസ്താവനകളും വലിയ ടി വി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു കമലയോട് എതിരിടാനുള്ള ട്രംപിന്റെ പുതിയ നീക്കം. സ്വകാര്യ ഇന്‍ഷുറന്‍സുകള്‍ നിര്‍ത്തലാക്കണമെന്നും നിയമവിരുദ്ധമായി അതിര്‍ത്തി കരടക്കുന്നത് കുറ്റകരമല്ലാതാക്കണമെന്നും ഉള്‍പ്പെടെ കമല മുന്‍പ് പറഞ്ഞ നിലപാടുകള്‍ ട്രംപ് റാലിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം പഴയ പ്രസ്താവനകളാണെന്നും തന്റെ അഭിപ്രായങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും കമലാ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.ഈ തെരഞ്ഞെടുപ്പ് കമ്മ്യൂണിസം വേണോ സ്വാതന്ത്ര്യം വേണോയെന്ന് തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കുള്ള അവസരമായിരിക്കുമെന്ന് റാലിയില്‍ ട്രംപ് പറഞ്ഞു. ആരോഗ്യം, സാമ്പത്തികം മുതലായ മേഖലകളില്‍ റാഡിക്കല്‍ കമ്മ്യൂണിസ്റ്റ് നയങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും ഈ തെരഞ്ഞെടുപ്പിലെ കേവലം റിപ്പബ്ലിക്കുകളും ഡെമോക്രാറ്റുകളും തമ്മില്‍ നടക്കുന്ന മത്സരമായി മാത്രം കാണരുതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.കമലയും അവരുടെ പിതാവും മാര്‍ക്‌സിസ്റ്റുകളാണെന്ന് ട്രംപ് റാലിയില്‍ പറഞ്ഞു. കമലാ ഹാരിസ് എക്കാലത്തും ഒരു ഒരു ഇന്ത്യന്‍ ആയിരുന്നെന്നും ഈ അടുത്ത കാലത്ത് മാത്രമാണ് അവര്‍ തന്റെ ആഫ്രിക്കന്‍ അമേരിക്കന്‍ പശ്ചാത്തലം കൂടുതലായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയതെന്നും ട്രംപ് ആരോപിച്ചു.