കമ്പിൽ മാപ്പിള ഹൈസ്കൂൾ 95- 96 SSLC ബാച്ച് പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി.
1 min read

കമ്പിൽ മാപ്പിള ഹൈസ്കൂൾ 95- 96 SSLC ബാച്ച് പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. ഡിസംബർ 29 ഞായറാഴ്ച കമ്പിൽ ടൗണിൽ വച്ച് നടന്ന കമ്പിൽ മാപ്പിള ഹൈസ്കൂൾ 95- 96 SSLC ബാച്ച് പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം *ചങ്ങാതിക്കൂട്ടം* നവ്യനുഭവമായി. 1996 വരെയുള്ള മുഴുവൻ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തിയാണ് ചങ്ങാതിക്കൂട്ടം പരിപാടി സംഘടിപ്പിച്ചത്, ചടങ്ങിൽ പങ്കുചേരാൻ കോട്ടയം, പത്തനംതിട്ട, മലപ്പുറം തുടങ്ങിയ ജില്ലകളിൽ നിന്നു പോലും അധ്യാപകർ എത്തി എന്നത് ഏറെ ശ്രദ്ദേയം, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സജിത്ത് മൗവേരി സ്വാഗതം പറഞ്ഞ ചടങ്ങ് തുറമുഖം – മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ. എം. എഛ്. എസ് മുൻ പ്രഥമ അദ്ധ്യാപകൻ ശ്രീ ജോർജ് ജോസഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കല്യാണി ജനാർദ്ധനന് വീൽചെയർ കൈമാറി കൊണ്ടാണ് മന്ത്രി ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചത്, ചടങ്ങിന് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി അബ്ദുൾ മജീദ് വിശിഷ്ടാതിഥിയായിരുന്നു.
വാർഡ് മെമ്പർ എൽ. നിസാർ ആശംസകൾ അർപ്പിച്ചു, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി ശ്രീ. ഹരീഷ് എം. വി നന്ദി പ്രകാശിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയും പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി
റിപ്പോർട്ട് : വിജേഷ് കുട്ടിപ്പറമ്പിൽ
WE ONE KERALA
