April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 21, 2025

ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ തിളങ്ങി കേരളം; കിലയ്ക്ക് ദേശീയ അംഗീകാരം

1 min read
SHARE

2025ലെ ദേശീയ പഞ്ചായത്ത് പുരസ്കാരത്തിൽ പഞ്ചായത്ത് ക്ഷമതാ നിർമ്മാൺ സർവോത്തം സൻസ്ഥാൻ പുരസ്കാരം നേടിയ കിലയെ (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. തുടർച്ചയായി രണ്ടാമത്തെ തവണയാണ് കില പുരസ്കാരം സ്വന്തമാക്കുന്നത്.

ഗ്രാമപഞ്ചായത്തുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും, നൈപുണ്യവികസനത്തിനും മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും നടത്തിയ ഇടപെടലുകളാണ് കിലയെ ദേശീയ പുരസ്കാരത്തിന് അർഹമാക്കിയത്. പഞ്ചായത്തുകൾക്ക് പിന്തുണ നൽകുന്ന സ്ഥാപനങ്ങളിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്തെത്താൻ കിലയ്ക്ക് കഴിഞ്ഞു. സംസ്ഥാനത്തിനാകെ അഭിമാനകരമായ നേട്ടമാണ് ഇത്.വികേന്ദ്രീകൃതാസൂത്രണത്തിലൂടെ പ്രാദേശികമായ വികസനപ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയായി നടപ്പിക്കാൻ നേതൃത്വം നൽകിയ സംവിധാനമാണ് കില. പുതിയ കാലത്തിന് അനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ മാറ്റാൻ കിലയിലൂടെയാണ് സർക്കാർ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. ദേശീയ തലത്തിലെ ഈ പുരസ്കാരത്തിലൂടെ കേരളത്തിലെ തദ്ദേശ സ്വയം ഭരണ വകുപ്പ് തന്നെയാണ് അംഗീകരിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു