തമിഴ്‌നാടിന് കേരളത്തിന്റെ കൈത്താങ്ങ്; ആവശ്യസാധനങ്ങൾ അയക്കാൻ സുമനസ്സുകളുടെ സഹായം തേടുന്നു

1 min read
SHARE

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് സഹായവുമായി കേരള സർക്കാർ. ഇതുവരെ 3 മുതല്‍ 5 ലോഡ് വരെ തമിഴ്‌നാട്ടിലെത്തിച്ചു. ഇതോടെ ഭക്ഷണ സാമഗ്രികളുടെയും, ബക്കറ്റ്, മഗ്, ടൂത്ത് ബ്രഷ്, പേസ്റ്റ്, എന്നിവയുടെയും കിറ്റ് വിതരണം അവസാനിപ്പിക്കാൻ സാധിച്ചു. തൂത്തുക്കുടിയില്‍ നിന്നും ലഭിച്ച അറിയിപ്പ് അനുസരിച്ച് നിലവില്‍ ആവശ്യം പാത്രങ്ങള്‍ക്കാണ്.

 

ആയതിനാല്‍ 1 കിലോ അരി പാചകം ചെയ്യാവുന്ന അലൂമിനിയം കലവും, അടപ്പും, 1 ലിറ്റര്‍ ചായ തിളപ്പികാവുന്ന പാത്രം, രണ്ട് അരികുള്ള സ്റ്റീല്‍ പത്രം, രണ്ട് സ്റ്റീല്‍ ഗ്ലാസ്സ്, 1 ചെറിയ ചട്ടുകം, 1 തവി, ഒരു ചെറിയ അലൂമിനിയം ഉരളി, 1 കത്തി എന്ന നിലയില്‍ കിറ്റ് തയ്യാറാക്കി വരുന്നു. 1000 പാത്രകിറ്റുകൾ വിതരണം ചെയ്യാനാണ് തീരുമാനം. അതിനാൽ സഹായം നൽകാൻ ആഗ്രഹിക്കുന്നവർ കിറ്റുകൾ പരമാവധി 26 നു മുൻപ് തന്നെ നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.