May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 11, 2025

കേരളമേ പോരൂ… വയനാടിനായി ലോകമേ ഒന്നിയ്ക്കാം’; യേശുദാസിന്‍റെ സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍.

1 min read
SHARE

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാടിനായി യേശുദാസ് ആലപിച്ച സാന്ത്വനഗീതം പങ്കുവച്ച് മോഹന്‍ലാല്‍. വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം.രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു, ഗാനത്തിന്‍റെ യുട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളമേ പോരൂ എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ്.

 

വയനാടിന്റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്. അതേസമയം ചെന്നൈയിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു ഇന്നലെ പങ്കുവച്ചിരുന്നു. മോഹന്‍ലാലിന്‍റേതായി അടുത്ത് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രം ബറോസ് ആണ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം.

weone kerala sm