ഏഴാം വാർഷിക നിറവിൽ കൊച്ചി മെട്രോ; ഇൻഫോപാർക്ക് വരെയുള്ള അടുത്തഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും
1 min readഏഴാം വാർഷിക നിറവിൽ കൊച്ചി മെട്രോ. വാർഷികാഘോഷത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇൻഫോപാർക്ക് വരെയുള്ള അടുത്തഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. 2017 ജൂൺ 17നാണ് കൊച്ചി മെട്രോ ഭൂപടത്തിൽ ഇടംപിടിച്ചത്. ആലുവ മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യ സർവീസ്. കഴിഞ്ഞവർഷം തൃപ്പൂണിത്തുറ വരെ നീട്ടി. 28.4 കിലോമീറ്റർ പാതയും 25 സ്റ്റേഷനുകളുമുണ്ട് നിലവിൽ. ഏഴാംപിറന്നാൾ ആഘോഷമാക്കാൻ വിവിധ പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. കലൂർ സ്റ്റേഡിയം മുതൽ ഇൻഫോപാർക്കുവരെയുള്ള രണ്ടാംഘട്ട പാതയുടെ നിർമാണക്കരാറും നൽകാനുള്ള ഒരുക്കത്തിലാണ് കെഎംആർഎൽ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷത്തിനോട് അടുത്തു. അടുത്ത ഘട്ടത്തിനായുള്ള സ്റ്റേഷനുകൾക്ക് സ്ഥലമേറ്റെടുപ്പ് കഴിഞ്ഞു. 1957.05 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് തുല്യപങ്കാളിത്തമുള്ള രണ്ടാംഘട്ട മെട്രോപാതയുടെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്.