കൊട്ടിയൂരിന് യൂത്തിന്റെ കരുതല്‍
1 min readകൊട്ടിയൂര്‍: കൊട്ടിയൂര്‍ കെയര്‍ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി കൊട്ടിയൂരില്‍ മെഗാ ശുചീകരണ പ്രവര്‍ത്തനം നടത്തി. യൂത്ത് കോണ്‍ഗ്രസ് സന്നദ്ധസേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കഴിഞ്ഞ ഒരു മാസമായി നടന്നു വരുന്ന കൊട്ടിയൂര്‍ വൈശാഖ മഹോത്സവം നാളെ സമാപിക്കുന്ന പശ്ചാത്തലത്തിലാണ് യൂത്ത് കോണ്‍ഗ്രസ് കൊട്ടിയൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. വൈശാഖ മഹോത്സവ കാലത്തുടനീളം യൂത്ത് കോണ്‍ഗ്രസ് ഇന്ദിരാഗാസി സഹകരണ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ എയ്ഡ്‌പോസ്റ്റിന്റെയും യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി നടത്തിവന്ന സൗജന്യ കാപ്പി വിതരണത്തിന്റെയും തുടര്‍ച്ചയാണ് ശുചീകരണ പരിപാടിയെന്ന് പരിപാടിക്ക് അധ്യക്ഷത വഹിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിണ്ടന്റ് വിജില്‍ മോഹനന്‍ പറഞ്ഞു. പ്രകൃതിയും ഭക്തിയും സംഗമിക്കുന്ന പുണ്യഭൂമിയായ കൊട്ടിയൂരിലെ പ്രകൃതി ശുചീകരിക്കേണ്ടത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കടമയാണെന്ന് പരിപാടി ഉദ്ഘാടനം ചെയത യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പറഞ്ഞു. ഡിസിസി വൈസ് പ്രസിണ്ടന്റ് സുദീപ് ജെയിംസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ നിമിഷ രഘുനാഥ്, അഡ്വ.അബ്ദുള്‍ റഷീദ് വി.പി, വി. രാഹുല്‍, റോബര്‍ട്ട് വെള്ളാംവെള്ളി, ഫര്‍സിന്‍ മജീദ്, നിധിന്‍ നടുവനാട്, മിഥുന്‍ മാറോളി, റെജിനോൾഡ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ സുമി ടി, ജിബിന്‍ ജെയ്‌സണ്‍, അമൽ കുട്ടിയാറ്റൂർ, ജിതിൻ കൊളപ്പ, ഷജിൽ മുകുന്ദ്, നേതൃത്വം നൽകി.