കുഞ്ഞൻ ക്യൂട്ട് ഇവി; വില സ്മാർട്ട് ഫോണിന്റെയത്ര മാത്രം, ബാറ്ററി തീർന്നാലും വഴിയിലാകില്ല

1 min read
SHARE

ഇ വികളുടെ കാലമാണ്. കുഞ്ഞൻ ഇ വികൾ വിപണിയിൽ ട്രെൻഡിങ്ങാണ്. ലോ സ്പീഡ്, ഹൈ സ്പീഡ് വിഭാ​ഗത്തിൽ നിരവധി ഇ വികളാണ് വിപണിയിലേക്ക് എത്തുന്നത്. അക്കൂട്ടത്തിലെ ഒരു ക്യൂട്ട് ഇ വിയാണ് കൊമാക്കി XR1 ന്റെ ഇലക്ട്രിക് മോപ്പഡ്.

ഒരു സ്മാർട്ട് ഫോണിന്റെ വില മാത്രമേയുള്ളൂ ഈ ഇലക്ട്രിക്ക് സ്കൂട്ടറിന്. 29,999 രൂപയാണ് കൊമാക്കിയുടെ ഈ കുഞ്ഞൻ ഇ വിക്ക്. ദൈനംദിന യാത്രകളില്‍ ഉപയോ​ഗപ്രദമാകുന്ന ഇ വിയിൽ റീജനറേറ്റീവ് കൈനെറ്റിക് എനര്‍ജി സിസ്റ്റമാണ് ഉപയോ​ഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ യാത്രക്കിടയിൽ വഴിയിലാകുമെന്ന പേടി വേണ്ട.70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഹനത്തിന് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്. ‘ബാറ്ററി തീര്‍ന്നുപോയാലും ഫുള്‍ റൈഡ് ഉറപ്പാക്കുന്ന ഒരു ബ്രേക്ക്ത്രൂ ഇന്നൊവേഷനാണ് XR1. നഗരവാസികള്‍ക്ക് ഈടുറ്റതും സുഖപ്രദവുമായ സുസ്ഥിര ഗതാഗത മാര്‍ഗങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്’ കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സിന്റെ സഹസ്ഥാപകന്‍ ഗുന്‍ജന്‍ മല്‍ഹേത്ര പറഞ്ഞു.