ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവം നേരിടേണ്ടി വന്നു, പ്രശ്നമുയര്‍ത്തിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കി’: കുട്ടി പത്മിനി
1 min read

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയും സീരിയില്‍ നിര്‍മാതാവുമായ കുട്ടി പത്മിനി.
ബാലതാരമായിരിക്കുമ്പോള്‍ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ അമ്മ പ്രശ്നമുയര്‍ത്തിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു.ലൈംഗികോപദ്രവം കാരണം നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ലൈംഗികോപദ്രവത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥന്‍ പറഞ്ഞു.
weone kerala sm
