July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന ആക്ഷേപം: ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം

1 min read
SHARE

ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ. അഭിഭാഷകയെ അപമാനിച്ചെന്ന ആക്ഷേപത്തിൽ ഹൈക്കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം. ജസ്റ്റിസ് ബദറുദീൻ അധ്യക്ഷനായ സിംഗിൾ ബഞ്ചിലാണ് പ്രതിഷേധം നടക്കുന്നത്.

അഭിഭാഷകർ 1 ഡി കോടതി ബഹിഷ്കരിക്കുകയാണ്. ജഡ്ജി തുറന്ന കോടതിയില്‍ മാപ്പുപറയണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ കോടതി മുറിയിലെത്തിയില്ല. പ്രതിഷേധത്തെ തുടർന്ന് ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ നേതാക്കളെ ചീഫ് ജസ്റ്റിസ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

 

ഇന്നലെ 1 ഡി കോടതി മുറിയിലുണ്ടായ ചില സംഭവ വികാസങ്ങളാണ് അഭിഭാഷകരുടെ പ്രതിഷേധത്തിലേക്ക് എത്തിയത്. അന്തരിച്ച അഭിഭാഷകൻ്റെ പേരിലുള്ള വക്കാലത്ത് മാറ്റുന്നതിന് അഭിഭാഷകയായ ഭാര്യ നൽകിയ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു സംഭവം. അന്തരിച്ച അഭിഭാഷകനെയും പകരം ഹാജരായ അഭിഭാഷകയായ ഭാര്യയേയും അപമാനിക്കുന്ന വിധത്തിൽ ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു എന്നായിരുന്നു ആക്ഷേപം. ഇന്നലെ 50 അഭിഭാഷകർ ഒപ്പിട്ട പരാതി അഭിഭാഷക അസോസിയേഷന് ലഭിച്ചതിനെ തുടർന്ന് സംഘടന വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രതിഷേധ സൂചകമായി ഒന്ന് ഡി കോടതി ഇന്ന് അഭിദാഷകർ ബഹിഷ്കരിച്ചു.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് ബദറുദ്ദീന്‍ കോടതി മുറിയിലെത്തിയില്ല. സമരത്തെ തുടർന് ഒന്ന് ഡി കോടതിയിലെ നടപടികളെല്ലാം മുടങ്ങി. ജഡ്ജി തുറന്ന കോടതിയില്‍ മാപ്പുപറയണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. ചേംബറിൽ മാപ്പ് പറയാമെന്ന് ധാരണയിൽ എത്തിയെങ്കിലും ഒരു വിഭാഗം അഭിഭാഷകർ വഴങ്ങിയില്ല. അന്തരിച്ച ഒരു അഭിഭാഷകൻ്റെ വിധവയായ അഭിഭാഷകയെ തുറന്ന കോടതിയിൽ അപമാനിച്ചത് അംഗീകരിക്കാനാവില്ല എന്നാണ് അഭിഭാഷക അസോസിയേഷൻ്റെ നിലപാട്. തുടർന്നാണ്  ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഭാരവാഹികളെ ചീഫ് ജസ്റ്റിസ്  ചർച്ചക്ക് വിളിച്ചത്.