ചായക്കൊപ്പം കഴിക്കാൻ ചീരവട തയ്യാറാക്കാം
1 min readനാലുമണിക്ക് ചായക്കൊപ്പം കഴിക്കാൻ വെറൈറ്റി ആയിട്ട് ഒരു സ്നാക്ക്‌സ് ഉണ്ടാക്കിയാലോ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു ചീരവട കഴിക്കാം. നാലുമണിക്ക് കഴിക്കാൻ പലഹാരം തയാറാക്കിയാലോ?
ഇതിനായി ആവശ്യമായ വിഭവങ്ങൾ
കടല പരിപ്പ്
ഉഴുന്നു പരിപ്പ്
ജീരകം
പച്ചമുളക്
ഇഞ്ചി
പച്ചനിറത്തിലുള്ള ചീര
ഉപ്പ്
ഇത് തയാറാക്കുന്നതിനായി പരിപ്പ് കഴുകി 3 മണിക്കൂർ വെള്ളത്തിൽ ഇട്ട് വയ്ക്കുക. വെള്ളം തോർത്തി തരി പരുവത്തിൽ അരച്ചെടുക്കുക. മറ്റ് ചേരുവകളും ചീര ചെറുതായി അരിഞ്ഞതും ചേർത്തു ഒരുമിച്ച് കുഴയ്ക്കുക. ഇനി ചെറിയ ഉരുളകളാക്കി കനം കുറച്ച് പരത്താം. ചൂടായ എണ്ണയിലിട്ട് ചെറു തീയിൽ വറുത്തെടുക്കാം.ഒരു ചെറിയ പാത്രത്തിന് മുകളിൽ പ്ളാസ്റ്റിക്ക് ഷീറ്റ് വിരിച്ചു അതിനു മുകളിൽ ഉരുളകൾ അമർത്തി നടുവിൽ ദ്വാരം ഇട്ട് എടുത്താൽ വടയുടെ ആകൃതി ശരിയായി കിട്ടും.