സാക്ഷരത മിഷന്‍ പ്രേരക്മാര്‍ക്ക് പരിശീലനം നല്‍കി

1 min read
SHARE

 

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാതല സാക്ഷരത മിഷന്‍ പ്രേരക്മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കണ്ണൂര്‍ ഡി പി സി ഹാളില്‍ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കേരള നോളെജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, കില എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിജ്ഞാന കേരളം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നത്. മികച്ച തൊഴില്‍ സാധ്യതയും വിജ്ഞാന രംഗത്തെ വളര്‍ച്ചയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സാക്ഷരത മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ എം സുര്‍ജിത്, കില ബ്ലോക്ക് ആര്‍ പി മാരായ കെ.പി സജീന്ദ്രന്‍, ഡോ രവി രാമന്തളി, ആര്‍ ജി എസ് എ കോ ഓര്‍ഡിനേറ്റര്‍ കെ. ശ്രുതി എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ ഫെസിലിറ്റേറ്റര്‍ പി.വി രത്നാകരന്‍, കെകെഇഎം ജില്ലാ പ്രോഗ്രാം മാനേജര്‍ ജി.പി സൗമ്യ, കില തീമാറ്റിക് എക്‌സ്പ്പര്‍ട്‌സ്, വിജ്ഞാന കേരളം പദ്ധതിയുടെ ഡി ആര്‍ പി മാര്‍, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സാക്ഷരത പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.