കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ
1 min read

കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതായി സിപിഐഎം ജില്ലാ സെക്രട്ടറി. ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഇഎൻ സുരേഷ് ബാബു പറഞ്ഞു. മന്ത്രി എംബി രാജേഷിനാണ് ചുമതല. ലാൽബാർഗ് എസ്പിയുമായി പാലക്കാട് എസ്പി നിരന്തരം ബന്ധപ്പെടുന്നുണ്ട്. നോർക്കാ റൂട്ട് ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്ന് സംഭവസ്ഥലത്തേക്ക് തിരിച്ചു.
