മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി
1 min read

തിരുവനന്തപുരം: മുംബൈ-തിരുവനന്തപുരം എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനം ഐസൊലേഷൻ ബേയിലാണ് വിമാനം ഇറക്കിയത്. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനത്തിലെ യാത്രക്കാരെയും ലെഗേജും പരിശോധിക്കും. വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഫോൺ വഴിയാണ് ബോംബ് ഭീഷണി വന്നിരിക്കുന്നത്. ഫോണിൻ്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
