മുസ്ലിം ലീഗ് ധർണ്ണ നടത്തി
1 min read

ഇരിട്ടി: കെ സ്മാർട്ട് പ്രതിസന്ധി, പി എം എ വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാരില്ലാത്ത ഓഫീസുകൾ, വാർഡ് വിഭജന പ്രക്രിയ അട്ടിമറി തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രർത്തനങ്ങളെ അട്ടിമറിക്കുന്ന ഇടതു
സർക്കാറിൻ്റെ തെറ്റായ നയങ്ങൾ ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ബോഡി ഗവൺമെൻ്റ് മെമ്പേഴ്സ് ലീഗ് (എൽ.ജി.എം.എൽ) പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി മുനിസിപ്പൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.
എൽജിഎംഎൽ ജില്ലാ സെക്രട്ടറി സമീർ പുന്നാട് അധ്യക്ഷത വഹിച്ചു. എൽ ജി എം എൽ നിയോജക മണ്ഡലം ചെയർമാൻ കെ.വി. റഷിദ്, ഇരിട്ടി നഗരസഭവികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ബൽക്കീസ്, എൽ ജി എം എൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി. ബഷീർ, ഇരിട്ടി നഗരസഭകൗൺസിലർമാരായ വി.പി. റഷീദ്, കോമ്പിൽ അബ്ദുൽ ഖാദർ, എം.കെ. നജ്മുന്നിസ, ടി.കെ .ഷരീഫ, സി. സാജിദ എന്നിവർ പ്രസംഗിച്ചു.
