ക്ഷേത്രത്തിൽ സ്വർണമാല മോഷണം; മൂന്ന് തമിഴ് സ്ത്രീകൾ അറസ്റ്റിൽ
1 min read

തൊഴാനായി ക്ഷേത്രത്തിൽ വന്ന സ്ത്രീയുടെ സ്വർണമാല മോഷ്ടിച്ചെടുത്ത് മൂന്ന് സ്ത്രീകൾ. തമിഴ്നാട് സേലം സ്വദേശിനികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് മാല മോഷ്ടിച്ചത്. ഇവരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.കടവൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ തൊഴാൻ എത്തിയ ചാത്തിനാംകുളം സ്വദേശിയായ മഹിളാമണിയമ്മയുടെ ഒന്നേകാൽ ലക്ഷം രൂപ വില വരുന്ന സ്വർണമാലയാണ് ഇവർ മോഷ്ടിച്ചെടുത്തത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ട്ടാക്കളെ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇവരെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
