കാക്കൂര്‍ സ്വദേശിയുടെ ഏഴ് പശുക്കളെ കെമിക്കല്‍ ഉപയോഗിച്ച് പൊള്ളിച്ച് അയല്‍വാസികള്‍; കേസെടുത്ത് പൊലീസ്
1 min read

കോഴിക്കോട്: കാക്കൂരില്‍ കെമിക്കല്‍ ഉപയോഗിച്ച് പശുക്കളെ പൊള്ളിച്ച് ക്രൂരത. കാക്കൂര്‍ സ്വദേശി ഡാനിഷിന്റെ ഉടമസ്ഥതയിലുളള ഫാമിലെ ഏഴ് പശുക്കളെയാണ് അയല്‍വാസികള്‍ പൊളളലേല്‍പ്പിച്ചത്. മൂന്ന് പേര്‍ക്കെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തു.ഫാമില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായും മാലിന്യം ഒലിച്ചിറങ്ങി കിണറുകള്‍ മലിനമാകുന്നതായും ആരോപിച്ച് അയല്‍വാസികള്‍ പരാതി നല്‍കിയിരുന്നു. ചേളന്നൂര്‍ പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധിച്ച് പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തി തള്ളിയിരുന്നു. പിന്നാലെയാണ് ക്രൂരത.
