എൻ.ജി ഒ.യൂണിയൻ ജില്ലാ കലോത്സവം കവിതാ രചനയിലും കഥാരചനയിലും കാർട്ടൂൺ മത്സരത്തിലും ദീപതോമസിന് പുരസ്ക്കാരം
1 min read

ഇരിട്ടി:കേരള എൻ.ജി ഒ. യൂണിയൻ ജില്ലാ കലോത്സവത്തിൽ മാറ്റുരച്ച മത്സരത്തിൽ വിജയകിരീടം ചൂടി യുവസാഹിത്യകാരി ദീപതോമസ് അഭിമാനമായി.
കവിത രചനയിൽ ഒന്നാം സ്ഥാനവും
കഥരചനയിലു കാർട്ടൂൺ മത്സരത്തിലും രണ്ടാം സ്ഥാനവും നേടിയാണ് ദീപതോമസ് വിജയകിരീടം ചൂടിയത്
ഇരിട്ടി ഉളിക്കൽ സ്വദേശിനിയായ ദീപതോമസ് മട്ടന്നൂർ മുൻസിപ്പാലിറ്റിയിൽ വനിതാ -ശിശു വികസന വകുപ്പിൽ ഐ.സി ഡി എസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.
നിരവധി കഥകളും കവിതകളും എഴുതിയ ദീപതോമസിൻ്റെ ഒറ്റമരക്കാട് എന്ന കവിതാ സമാഹാരമാണ് പുസ്തക രൂപത്തിൽ ആദ്യം പ്രസിദ്ധീകരിച്ചത്. പായൽ ബുക്സ് ആണ് പ്രസാധകർ.
weone kerala sm
